West-Indies Beats World Eleven in Lords
ലോര്‍ഡ്‌സില്‍ നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ലോക ഇലവനെതിരേ ട്വന്റി20 ലോക ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. പാകിസ്താന്റെ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി നയിച്ച ലോക ഇലവനെ വിന്‍ഡീസ് അക്ഷരാര്‍ഥത്തില്‍ മുക്കിക്കളയുകയായിരുന്നു. 72 റണ്‍സിന്റെ ആധികാരിക വിജയമാണ് വിന്‍ഡീസ് ആഘോഷിച്ചത്.